ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാക്കും-പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങള്‍ക്കിടയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടവെക്കുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുസ്ലീം ലീഗ് ജനപ്രതിനിധി സംഗമവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു ഭരണത്തിനെതിരായ വിധിയെഴുത്തായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് സാമൂഹ്യ പ്രതിബന്ധതയോടെ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാവണമെന്നും തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് , പി. ഉബൈദുള്ള എം എല്‍ എ, അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി വി മനാഫ് അരീക്കോട് , മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം ജന. സെക്രട്ടറി വി മുസ്തഫ, ട്രഷറര്‍ സി എച്ച് ഹസ്സന്‍ ഹാജി, പി ബീരാന്‍ കുട്ടി ഹാജി, ടി. സെയ്താലി മൗലവി, ഇ അബൂബക്കര്‍ ഹാജി, എന്‍. മുഹമ്മദ്, പി എ സലാം, ബാബു മാസ്റ്റര്‍ ബംഗാളത്ത്, ബാവ വിസപ്പടി, ഫാരിസ് പൂക്കോട്ടൂര്‍, ശെരീഫ് എ പി, ഷാഫി കാടേങ്ങല്‍, അഖില്‍ ആനക്കയം, ജസീല്‍ പറമ്പന്‍, അഡ്വ. റെജീന പ്രസംഗിച്ചു. മുസ്്‌ലീം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്‍ അറക്കല്‍, ഉമര്‍ അബ്ദുസലാം എന്നിവര്‍ ക്ലാസെടുത്തു. മന്നയില്‍ അബൂബക്കര്‍ , വി പി അബൂബക്കര്‍ മാസ്റ്റര്‍, കെ വി മുഹമ്മദലി, കെ. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ ,സി ടി നൗഷാദ്, കെ എന്‍ എ ഹമീദ് മാസ്റ്റര്‍, പി പി കുഞ്ഞാന്‍, ഹാരിസ് ആമിയന്‍ നേതൃത്വംനല്‍കി. മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ. അഹമ്മദ് എം പി ക്ക് വേണ്ടി അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനമായ ഇന്ന് പ്ര്‌ത്യേക പ്രാര്‍ത്ഥനനടത്തി.