ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

വളാഞ്ചേരി: വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോഡുമായി മറിഞ്ഞതിനാല്‍ ഇവ മാറ്റാതെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.