വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളായി.

വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ സെക്രട്ടറിയായി നൂറുല്‍ ആബിദിനെയും പ്രസിഡന്റായി അനീഷ് വലിയകുന്നിനെയും തെരഞ്ഞെടുത്തു

അനീഷ് വലിയ കുന്ന് ( പ്രസി)

രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വളാഞ്ചേരി പ്രസ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.മുന്‍ പ്രസിഡന്റ് കബീര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു.

നൂറുല്‍ ആബിദ്

സെക്രട്ടറി മുഹമ്മദലി നീറ്റുക്കാട്ടില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ പ്രദീപ് ഇരിമ്പിളിയം വരവ് ചെലവ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.പി. മധുസൂദനന്‍, സുരേഷ് എടയൂര്‍ , സെയ്ഫുദ്ദീന്‍ പാടത്ത്, സി. രാജേഷ് ,ബാബു എടയൂര്‍ എന്നിവര്‍ സംസാരിച്ചു.സഹഭാരവാഹികളായി അനീഷ് വലിയ കുന്ന് ( പ്രസി),നാസന്‍ ഇരിമ്പിളിയം,സി.രാജേഷ് ,ലിയാക്കത്തലി (വൈസ്.പ്രസിഡന്റുമാര്‍), നൂറുല്‍ ആബിദ് നാലകത്ത് (സെക്ര), റസാഖ് കുരുവമ്പലം,ഷിബിലി പാലച്ചോട്,നൗഷാദ് അത്തിപ്പറ്റ (ജോ.സെക്രട്ടറിമാര്‍) മെഹബൂബ് തോട്ടത്തില്‍ (ട്രഷറര്‍)