Fincat

ഐശ്വര്യകരള യാത്ര; 6 ന് ശനിയാഴ്ച തിരൂരിൽ ഉജ്വല സ്വീകരണം നൽകുമെന്ന് യു.ഡി.എഫ്.

തിരൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകരള യാത്രക്ക് 6 ന് ശനിയാഴ്ച തിരൂരിൽ ഉജ്വല സ്വീകരണം നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വീകരണവരവേൽപ്പും,

1 st paragraph

സമാപന സമ്മേളനവും ബസ്റ്റാൻ്റ് പരിസരത്ത് നടക്കും. താഴെപാലത്ത് നിന്നും ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിക്കും. സമാപന സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രസംഗിക്കും. 5 ന് തിരൂർ മണ്ഡലത്തിൽ യൂണിറ്റ് തലങ്ങളിൽ ജാഥാ സ്വീകരണത്തിൻ്റെ വിളംബര ജാഥ നടത്തും. സ്വീകരണ സമ്മേളനം വൻ വിജയമാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നേതാക്കൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ

2nd paragraph

അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.കെ.എ.പത്മകുമാർ, വെട്ടം ആലിക്കോയ,പാങ്ങാട്ട് രാമൻ കുട്ടി, കക്കോടി മൊയ്തീൻ കുട്ടി ഹാജി, ഇബ്രാഹിം ഹാജി കീഴേടത്തിൽ, എം.പി.മുഹമ്മദ് കോയ, കണ്ടാത്ത് മുഹമ്മദലി, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, ഉസ്മാൻ പറവണ്ണ, എ.കെ.സൈതാലിക്കുട്ടി എന്നിവർ പങ്കെടുത്തു.