അദാലത്തില്‍ അനുവദിച്ചത് 38,20,855 രൂപയുടെ ധനസഹായം
പൊന്നാനിയില്‍ സംഘടിപ്പിച്ച ‘സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത് 38,20,855 രൂപ.
പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 357 അപേക്ഷകളാണ് ലഭിച്ചത്.

പൊന്നാനി താലൂക്കില്‍ 182 അപേക്ഷകളിലായി 17,79,000 രൂപയാണ് അനുവദിച്ചത്. തിരൂര്‍ താലൂക്കില്‍ 175 അപേക്ഷകളാണ് ലഭിച്ചത്.
ഇതില്‍ 20,41,855 രൂപയും ധനസഹായമായി അനുവദിച്ചു.