ഇന്ധന വില കുതിക്കുന്നു.

കൊച്ചി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില ഇന്ന് കൂടിയത്.

ഡീസലിന് 37 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. പെട്രോളിനും ഡീസലിനും എട്ട് മാസത്തിനിടെ 16 രൂപ വീതമാണ് കൂടിയത്.