സ്വര്‍ണവില വീണ്ടും കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. പവന് 35,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,455 രൂപയാണ് വില.

ഈ മാസം ഒന്നാം തിയ്യതി 36,400 രൂപയായിരുന്നു പവന് വില. പിന്നീട് വില കുറഞ്ഞ് അഞ്ചാം തിയ്യതി പവന് വില 35,000 രൂപയിലെത്തിയിരുന്നു. വീണ്ടും തിരിച്ചുകയറി കഴിഞ്ഞ ദിവസം 35,800 രൂപക്കാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്ന് 42,000 രൂപയിലെത്തിയ ശേഷം പിന്നീട് വില ഘട്ടം ഘട്ടമായി കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്വര്‍ണവില ഇതുവരെ സ്ഥിരത കൈവരിച്ചിട്ടില്ല