ജില്ല ഹാന്റ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്

ജില്ല ഹാന്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല സബ്ജൂനിയര്‍  ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2020-21   ( ഗേള്‍സ് ആന്‍ഡ് ബോയ്‌സ് )  അത്താണിക്കല്‍ എം.ഐ.സിയില്‍ നടക്കും.  മത്സരത്തില്‍ നിന്നും എറണാകുളത്ത് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍  മത്സരത്തിലേക്കുള്ള ജില്ല ടീമിനെ തെരെഞ്ഞെടുക്കും.

ചാമ്പ്യന്ഷിപ്പില്   പങ്കെടുക്കുന്ന ടീമുകള്‍  അന്നേ ദിവസം രാവിലെ ഒന്‍പതിന് റിപ്പോര്‍ട്ട് ചെയ്യണം. മത്സരാര്‍ത്ഥികളുടെ കൂടെ  ഒരു പരിശീലകനു മാത്രമായിരിക്കും   പ്രവേശനം. 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ക്ലബുകള്‍, അസോസിയേഷന്‍ എന്നിവര്‍ നിബന്ധനകള്‍ പാലിക്കണം. ഫോണ്‍: 9447443717, 9539147725.