ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം∙ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 39 പൈസയും, കൊച്ചിയില്‍  88 രൂപ 60 പൈസയുമായി.

തിരുവനന്തപുരത്ത ഡീസലിന് 84 രൂപ 50 പൈസയും കൊച്ചിയില്‍ 83 രൂപ 15 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 2  ശതമാനം വര്‍ധിച്ച് 62 ഡോളറായി.