ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി.

മലപ്പുറം: യുവജനക്ഷേമ ബോർഡിൻ്റെ പരിപാടിയ്ക്കിടെ മലപ്പുറം ടൗൺ ഹാളിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

വീഡിയോ കാണാൻ

 

മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടയിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ മാർച്ച് ടൗൺ ഹാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘർഷം. പിന്നാലെ പോലീസ് എത്തി പ്രശ്നം നിയന്ത്രണവിധേയമാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമലിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തി. ജില്ലയിൽ യുവജനക്ഷേമ ബോർഡിൻ്റെ പരിപാടി നടക്കുന്ന എല്ലായിടങ്ങളിലും പ്രതിഷേധ സാധ്യത മുന്നിൽകണ്ട് പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.