Fincat

പട്ടയമേള; കോവിഡിനെതിരെ രക്ഷാകവചമൊരുക്കി റെഡ് ക്രോസ്സ്

മലപ്പുറം: മലപ്പുറത്ത് മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്ത പട്ടയമേളയിൽ കോവിഡ്-19 വൈറസ് വ്യാപനത്തിനെതിരെ രക്ഷാകവചമൊരുക്കി റെഡ് ക്രോസ്സ് .

മേളക്കെത്തിയ റവന്യൂ വകുപ്പ് മേധാവികൾക്കും, പോലീസിനും , ജീവനക്കാർക്കും, പൊതുജനങ്ങൾക്കും, മാധ്യമ പ്രവർത്തകർക്കും സാനിറ്റൈസർ പകർന്നു നൽകിയും ടെമ്പറേച്ചർ സ്ക്രീനിംഗ്‌ നടത്തിയും ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചുമായിരുന്നു റവന്യൂ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ടീം റെഡ് ക്രോസ്സ് കോവിഡിനെതിരെ സുരക്ഷാ കവചമൊരുക്കിയത്.

രജിസ്ട്രേഷൻ കൗണ്ടറിലും ലഘുഭക്ഷണ വിതരണത്തിലും, മേളക്കൊടുവിൽ ശുചീകരണത്തിലും സജീവ സാന്നിദ്ധ്യമായി റെഡ് ക്രോസ്സ് മാതൃകയായി.

2nd paragraph

റെഡ് ക്രോസ്സ് ജില്ലാ സെക്രട്ടറിയും ഏറനാട് താലൂക്ക് ചെയർമാനുമായ വല്ലാഞ്ചിറ ഹുസ്സൈൻ നിയന്ത്രിച്ചു.

മുജീബ് മുട്ടിപ്പാലം, ദിവ്യാ മനേഷ്, കെ.അബ്ദുൽ റഷീദ്, ജിൻഷ എടവണ്ണ, കെ.എ.ഹാഷിം, കെ.ഉവൈസ് മലപ്പുറം എന്നിവർ നേതൃത്വം നൽകി