Fincat

ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം.

കല്‍പറ്റ ∙ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ ആണു മരിച്ചത്. കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു.

 

ഉടനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫ്നിതയുടെയും മകനാണ്.