മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിയമവിരുദ്ധമാണെന്ന് സി മമ്മുട്ടി എംഎല്‍എ 

തിരൂര്‍: തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വകലാശാലയുടെ പുതിയ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നടത്തിയത് നിയമ വിരുദ്ധവും, കോടതിയെയും, ഗ്രീന്‍ ട്രൈബ്യൂണലിനെയും, പരിസ്ഥിതിയെയും വെല്ലുവിളിച്ച് കൊണ്ടുള്ളതാണെന്നും സി മമ്മുട്ടി എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് എസ്റ്റിമേറ്റോ, മറ്റു നടപടി ക്രമങ്ങളൊ പാലിച്ചിട്ടില്ല.

കെട്ടിട നിര്‍മ്മാണ യോഗ്യമല്ലാത്ത സ്ഥലമാണെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കിയ സ്ഥലത്തുള്ള കെട്ടിട നിര്‍മ്മാണം നിയമവിരുദ്ധമാണ്. കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം ഇടതുപക്ഷത്തുള്ള ഭൂമി കച്ചവടക്കാരില്‍ നിന്നും അമിത വില നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്. ഇപ്പോഴും വിവാദസ്ഥലത്ത് വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പടുത്ത സമയത്തെ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണ് കെട്ടിടശിലാസ്ഥാപനം നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ വെട്ടം ആലിക്കോയ, പി.രാമന്‍കുട്ടി എന്നിവരും പങ്കെടുത്തു.