Fincat

കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് മെട്രോ മാൻ

പൊന്നാനി: കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. ഒമ്പത് വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ തന്നെ ബി.ജെ.പിയിൽ ചേർന്നതു പോലെയാണ്. കുറച്ചുകാലമായി മനസിൽ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാർട്ടി അംഗത്വം സ്വീകരിച്ചാൽ മതി. പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പൊന്നാനിയിൽ വെച്ച് പറഞ്ഞു.

2nd paragraph

ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് മാധ്യമങ്ങളെ അറിയിച്ചത്. ബി.ജെ.പി സംഘടിപ്പിക്കുന്ന വിജയയാത്രയിൽ ശ്രീധരൻ പങ്കെടുക്കില്ല.