പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോഡൂര്‍ : പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ താണിക്കല്‍ പൊതുകുളത്തില്‍ മത്സ്യ കുഞ്ഞുനിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷരായ കുന്നത്ത് ആസ്യ, ഫാത്തിമ വട്ടോളി, ശിഹാബ് അരീക്കത്ത്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ്,മെമ്പര്‍മാരായ പാന്തൊടി ഉസ്മാന്‍, അജ്മല്‍ തറയില്‍, മുഹമ്മദലി മങ്കരത്തൊടി, ജൂബി മണപ്പാട്ടില്‍, മുംതസ് വില്ലന്‍, ഹസീബ മുട്ടിയറക്കല്‍, അമീറ വരിക്കോടന്‍, ശ്രീജ കാവുങ്ങല്‍, ഫൗസിയ, സെക്രട്ടറി സി. റോസി , അസി. സെക്രട്ടറി ബിന്ദു എന്നിവര്‍ പങ്കെടുത്തു