Fincat

കെ ആർ എം യു തിരൂർ മേഖല കമ്മിറ്റി പതാകദിനം ആചരിച്ചു

തിരൂർ: ഫെബ്രുവരി 27 ന് എടപ്പാളിൽ നടക്കുന്ന കെ.ആർ.എം.യു സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പതാകദിനമാചരിച്ചു.

തിരൂർ വാഗൺട്രാജഡി സ്മാരക ടൗൺഹാൾ പരിസരത്ത് സംഘടിപ്പിച്ച പതാകദിനാചരണം ജില്ലാട്രഷറർ സഫീർ ബാബു പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ബൈജു അരിക്കാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു.

2nd paragraph

നൻസാർ മാസ്റ്റർ,ജംഷീർ കൊടിഞ്ഞി,മുഹമ്മദ് യാസിൻ,സെമീർ അഹമ്മദ്,വി.കെ റഷീദ് എന്നിവർ സംസാരിച്ചു.സന്തോഷ് കാവിലക്കാട്,സുരേഷ്ബാബു പുറത്തൂർ,ഷെരീഫ്കൻമനം,ശ്രീരാഗ് പുല്ലൂണി,രാഹുൽ,അലവിക്കുട്ടി ,ഫോട്ടോഗ്രാഫർ ബാവ എന്നിവർ നേതൃത്വം നൽകി.