സംഘപരിവാർ വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കേരളത്തെ തീവ്രവാദ ആസ്ഥാനമായി അടയാളപ്പെടുത്തയാണെന്ന് ഡോ : തസ്ലീം റഹ്മാനി

ഹത്രാസിലെ ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻറെ അറസ്റ്റിനെ മറ്റൊരു രൂപത്തിലാണ് യു പി സർക്കാർ അവതരിപ്പിക്കുന്നത്.

മലപ്പുറം: കേരളത്തെ ഭീകരസംസ്ഥാനമാക്കി ചിത്രീകരിച്ച് ജനങ്ങൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവും വർഗീയ കലാപവും സ്യഷ്ടിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് ബി ജെ പിയും സംഘപരിവാറും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ : തസ്ലീം റഹ്മാനി മുന്നറിയിപ്പ് നൽകി. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി യിലെ ആദിത്യനാദിന്റെ  സർക്കാരുമായി ചേർന്നാണ് ഈ ഗൂഡാലോചനകൾ പുരോഗമിക്കുന്നത്. സംഘപരിവാർ വാർത്താ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കേരളത്തെ തീവ്രവാദ ആസ്ഥാനമായി അടയാളപ്പെടുത്ത നിരന്തര പ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹത്രാസിലെ ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻറെ അറസ്റ്റിനെ മറ്റൊരു രൂപത്തിലാണ് യു പി സർക്കാർ അവതരിപ്പിക്കുന്നത്.

പത്രപ്രവർത്തനം പോലും ഇവർ ഭീകരപ്രവർത്തനമാക്കുകയാണ്. തീവണ്ടി യാത്രക്കിടെ മലയാളികളെ അറസ്റ്റ് ചെയ്ത് കലാപമുണ്ടാക്കാനും നേതാക്കളെ കൊല്ലാനും എത്തിയവരെന്ന രൂപത്തിൽ രാജ്യദ്രോഹ കേസുകൾ സൃഷ്ടിക്കുകയാണ്. കേരളത്തെയും മലയാളികളെയും അന്തർദേശീയ തലത്തിൽ കുറ്റവാളികളാക്കാനുള്ള ഗൂഡാലോചനയിലാണ് യു പി സർക്കാരും കേരളത്തിലെ ബി ജെ പി നേതൃത്വവും ഏർപ്പെട്ടിട്ടുള്ളത്.മലപ്പുറം ജില്ലക്കെതിരെ നിരന്തരമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങൾക്ക് സംഘപരിവാർ മൂർച്ചകൂട്ടിയിട്ടുണ്ട് . അടുത്ത ദിവസം കാസർകോട്ടിൽ നിന്നും ആരംഭിക്കുന്ന ബി ജെ പിയുടെ കെ സുരേന്ദ്രൻ നയിക്കുന്ന ജാഥ ഉൽഘാടനം ചെയ്യുന്നത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. ബി ജെ പിയുടെ കേരളത്തെ കലാപസംസ്ഥാനമാക്കി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമങ്ങൾക്കെതിരെ സർക്കാറും ഇരുമുന്നണികളും കടുത്ത ജാഗ്രത പുലർത്തണം. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സർക്കാരും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെ അണിനിരത്തി ചെറുത്ത് തോൽപ്പിക്കണം. ഇതിനു പകരം ഇരുമുന്നണികളും ബി ജെപിയുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന നിലപാടുകളാണ് പിന്തുടരുന്നത് ഇതിനു സംസ്ഥാനം കടുത്ത വില നൽകേണ്ടി വരും.ബി ജെപിയുടെ വർഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ എസ് ഡി പി ഐ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും.