വെട്ടം പഞ്ചായത്തിൽ സി.പി.എം – വെൽഫെയർ പാർട്ടി സഖ്യം

വെട്ടം പഞ്ചായത്തിൽ നാൽപതു വർഷമാണ് യു.ഡി.എഫായിരുന്നു ഭരണകക്ഷി. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരം പിടിക്കുകയായിരുന്നു.

തിരൂർ: വെട്ടം പഞ്ചായത്തിൽ സി.പി.എം – വെൽഫെയർ പാർട്ടി സഖ്യം. വെൽഫെയർ പാർട്ടി പിന്തുന്നയോടെ സി.പി.എം അംഗം കെ.ടി. റുബീന ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ കമ്മിറ്റിയിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട് അംഗങ്ങളും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണുള്ളത്. ചെയർപേഴ്സൺ വോട്ടെടുപ്പ് നടന്നപ്പോൾ വെൽഫെയർ അംഗം ആയ ഷംല സുബൈർ കെ.ടി. റുബീനക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

20 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണുള്ളത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് വെൽഫെയർ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.

ഇടത് അംഗത്തെ പ്രാദേശിക നീക്കുപോക്കിൻ്റെ അടിസ്ഥാനത്തിലാണ് പിന്തുണച്ചതെണെന്ന് വെൽഫെയർ പാർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ വെൽഫെയർ പിന്തുണ തേടിയില്ലെന്നും വെൽഫെയർ സ്വതന്ത്ര അംഗം വോട്ട് ചെയ്യുകയായിരുന്നെന്നുമാണ് സിപിഎം.വിശദീകരണം.

വെട്ടം പഞ്ചായത്തിൽ നാൽപതു വർഷമാണ് യു.ഡി.എഫായിരുന്നു ഭരണകക്ഷി. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരം പിടിക്കുകയായിരുന്നു. പ്രസിഡന്റായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡന്റായി രജനി മുല്ലയിലും തെരെഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് രൂപീകരിച്ച ശേഷം ആദ്യമായാണ് ഇടതു മുന്നണി ഭരണത്തിലെത്തിയത്.