Shobika

മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ യുവാവ് കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം: കേരളത്തിലെ പ്രശസ്ത മുസ്ലീം തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ യുവാവ് മമ്പുറം കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി എടവന പള്ളിച്ചാലില്‍ സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകന്‍ സിദ്ധീഖ് (32) ആണ് മരിച്ചത്. മമ്പുറം മഖാമിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ ഏഴംഗ അംഗ സംഘത്തില്‍പെട്ട ആളായിരുന്നു സിദ്ധീക്ക്.

1 st paragraph

ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തിരൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും പോലീസും ട്രോമാ കെയര്‍ സംഘവും രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷബാന. മക്കള്‍: സിയ ജബിന്‍, ഹാദി സമാന്‍, ഫാത്തിമത്ത് നൈസ ജബിന്‍. സഹോദരങ്ങള്‍: സൈനുദ്ധീന്‍, നസീമ.