പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതിയെന്നും വിശ്വാസ്യത വേണമെന്നില്ലെന്നും എ വിജയരാഘവൻ

വ്യാജ ആരോപണങ്ങളും വാർത്തകളും പടച്ചുവിട്ട ശേഷം കേസ് കൊടുക്കാൻ പറയുന്ന സൂത്രങ്ങൾ നാട്ടിൽ ചെലവാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

തിരൂർ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ വിവാദവു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതിയെന്നും വിശ്വാസ്യത വേണമെന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പ്രതിക്ഷ നേതാവും മാധ്യമങ്ങളും നിരന്തരം ഉയർത്തുന്നുണ്ട്. ജനങ്ങൾ ഇതെല്ലാം കാണുന്നുമുണ്ട്. വ്യാജ ആരോപണങ്ങളും വാർത്തകളും പടച്ചുവിട്ട ശേഷം കേസ് കൊടുക്കാൻ പറയുന്ന സൂത്രങ്ങൾ നാട്ടിൽ ചെലവാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

 

മത്സ്യസംസ്കരണത്തിനാണ് ഭൂമി നൽകിയത്. ഈ വിഷയത്തിൽ സർക്കാരാണ് പരിശോധന നടത്തേണ്ടത്. നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഒരു കാര്യവും സർക്കാർ ചെയ്യില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

 

ഭൂമിക്കച്ചവടക്കാരുടെ താൽപര്യം ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എൽ.ഡി.എഫും സർക്കാരും പുലർത്തുണ്ട്. തെറ്റായ ഒരു പ്രവർത്തനവും ഇടത് സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഭരണം അവസാനിക്കുന്ന സന്ദർഭത്തിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് സാധാരണമാണ്. ആയ്യായിരവും പതിനായിരവും കോടിയുടെ ആരോപണങ്ങളാവും ഉന്നയിക്കുന്നത് സാധാരണമാണ്. ആയ്യായിരവും പതിനായിരവും കോടിയുടെ ആരോപണങ്ങളാവും ഉന്നയിക്കുക. കോടികൾക്ക് വിലയില്ലെന്ന് മനസിലാകുന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.