Fincat

സഹകരണ സെമിനാർ സംഘടിപ്പിച്ചു

നിലമ്പൂര്‍ : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻ്റ് ആഡിറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു.

2020 ലെ ബാങ്കിങ്ങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളും, സഹകരണ സംഘങ്ങളുടെ ആദായ നികുതി ബാധ്യതയെക്കുറിച്ചുള്ള സുപ്രീം കോടതി വിധി തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാർ നടത്തിയത്.

1 st paragraph

മലപ്പുറം ബാങ്ക് എംപ്ലോയീസ് ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ സെമിനാർ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ് അഡ്വ. യു. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഐ.സി.എം ലെ സീനിയർ ഫാക്കൽറ്റി ശ്രീ.സക്കീർ ഹുസൈൻ വിഷയാവതരണം നടത്തി. സംഘടനയുടെ സംസ്ഥാന ട്രഷറർ ശ്രീ. പ്രിയേഷ്.സി.പി., സംസ്ഥാന സെക്രട്ടറി ശ്രീ. ജോബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ.സഞ്ജീവ്.യു, വൈസ് പ്രസിഡൻ്റുമാരായ ശ്രീ.സിദ്ദീഖ് അക്ബർ, ശ്രീമതി ഷൈലജ, മക്കരപറമ്പ് സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ. ഹനീഫ പെരിഞ്ചീരി എന്നിവർ സംസാരിച്ചു.

 

2nd paragraph