കെ.ആർ.എം.യു തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന്

തിരൂർ: കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തിരൂർ പ്രസ്ക്ലബ് ഹാളിൽ നടക്കും.നഗരസഭ വൈസ്ചെയർമാൻ പി. രാമൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.സെയ്തു മുഖ്യപ്രഭാഷണം നടത്തും.ജില്ലാ,സംസ്ഥാന നേതാക്കൾ സംബന്ധിക്കും.