മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊന്നാനി സ്വദേശി പിടിയിലായി.

പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്.

ആലപ്പുഴ: മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിലായി. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു.

ഇന്ന് പുലർച്ചെയോടെയാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. ഇയാളെ മാന്നാറിൽ എത്തിച്ചു. യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികൾക്ക് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ബിന്ദു നടത്തിയിരുന്നു.