സിപിഎം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നു- ബാബു കാര്‍ത്തികേയന്‍

മലപ്പുറം : ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായഅംഗങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ഇടതുപക്ഷത്തിന്റെ മോഹം വെറും വ്യാമോഹമായി അവശേഷിക്കുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള സംസ്ഥാന വര്‍ക്കിഗ് പ്രസിഡന്റ് അഡ്വ. ബാബു കാര്‍ത്തികേയന്‍ പറഞ്ഞു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും ജില്ലാ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി എച്ച് ഫൈസല്‍ അധ്യക്ഷത വഹിച്ചു.

 

സംസ്ഥാന വൈസ് പ്രസിഡന്റ് വി ഗോപിനാഥ്, സെക്രട്ടറി ദേവദാസ് തൃത്താല,രഘു ചേലേമ്പ്ര,നാദിര്‍ഷ, അബ്ദറഹിമാന്‍ മുള്ളുങ്ങല്‍, മുസ്തഫ തിരൂരങ്ങാടി , പി പി എ റഷീദ്, സുനി ചേലേമ്പ്ര, ബാബു തിരൂര്‍, എന്‍ വൈ സി ജില്ലാ പ്രസിഡന്റ് ഷാഫി നെച്ചേങ്ങല്‍ സംസാരിച്ചു.ജില്ലാ ഭാരവാഹികളെ വര്‍ക്കിംഗ് പ്രസിഡന്റ് പിന്നീട് പ്രഖ്യാപിക്കും.