ആഴക്കടൽ മത്സ്യബന്ധന വിവാദം കൊഴുക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ.

മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും കോലം പുറംകടലിൽ താഴ്ത്തി ആയിരുന്നു പ്രതിഷേധം. 

പൊന്നാനി: തീരദേശ ഹർത്താൽ പുരോഗമിക്കവെയാണ് മലപ്പുറം പൊന്നാനി ഹാർബറിലെ മത്സ്യതൊഴിലാളികൾ വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ കോലങ്ങൾ പ്രതീകാത്മകമായി കടലിൽ താഴ്ത്തിയായിരുന്നു പ്രതിഷേധം.

ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ സർക്കാർ മത്സ്യ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് സമരക്കാർ ആരോപിച്ചു

വീഡിയോ കാണാൻ

പൊന്നാനി ഹാർബറിൽ നിന്നും വ്യത്യസ്ത ബോട്ടുകളിലായി പുറപെട്ട് പുറംകടലിൽ എത്തിയ ശേഷമായിരുന്നു മത്സ്യ തൊഴിലാളികളുടെ രോഷപ്രകടനം