Fincat

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. മേൽമുറി 27 സ്വദേശി പുത്തൻകുടിയിൽ ഭരതൻ (54) ആണ് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസയിൽ മിനി മാർക്കറ്റ് ജീവനക്കാരനായിരുന്നു. ശനിഴാഴ്ച രാവിലെ ജിദ്ദ സുലൈമാനിയ്യ ശർഖ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

1 st paragraph

പരേതരായ കുഞ്ഞിക്കുട്ടൻ്റെയും ചീരുദേവിയുടെയും മകനാണ്. ആനക്കയം വടക്കുംമുറി സ്വദേശിനി വി. ഉദയയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.