അകലുന്ന മനസ്സുകളെ ഒന്നിപ്പിക്കുന്നതാണ് സംഗീതം – പി. ഉബൈദുള്ള
മലപ്പുറം : ജാതിയുടെയും മതത്തിന്റെയും പേരില്‍ പരസ്പരം വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കുന്നതില്‍ സംഗീതത്തിന് സുപ്രധാന പങ്കുണ്ടെന്ന് പി. ഉബൈദുള്ള എംഎല്‍എ അഭിപ്രായപ്പെട്ടു. മെഹ്ഫില്‍ മാപ്പിള കലാ അക്കാദമിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗസല്‍ ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കിളിയമണ്ണില്‍ ഫസലിന്റെ ഗസലോട് കൂടി പരിപാടിക്ക് തുടക്കമായി. ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. ആമീര്‍ കോഡൂര്‍ , കിളിയമണ്ണില്‍ അല്‍ത്താഫ് സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. വൈകീട്ട് നടന്ന സമാപന സമ്മേളനവും മെഹ്ഫില്‍ കി രാത്ത് പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഹനീഫ് രാജാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീന ടീച്ചര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി സുരേഷ് മാസ്റ്റര്‍, അഷ്‌റഫ് മങ്കരത്തൊടി, സമീര്‍ നെയ്യാര്‍ പ്രസംഗിച്ചു. മാപ്പിള കലാരംഗത്തെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിച്ച വി പി ശംസുദ്ദീന്‍, സക്‌സോഫോണിസ്റ്റ് പെരുമ്പള്ളി ബഷീര്‍, അനീഷ് റഹ്മാൻ, ഫഌവേഴ്‌സ് താരം സനൂജ പ്രദീപ് , ഗസല്‍ ഗായിക ജസി കോഴിക്കോട്, മാപ്പിളപ്പാട്ട് പരിശീലകന്‍ ഹമീദ് മാസ്റ്റര്‍, തബ്്‌ലിസ്റ്റ് ശിഹാബ് മാസ്റ്റര്‍ എന്നിവരെയും മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിച്ച ഇശല്‍ പൂക്കള്‍ ഓണ്‍ലൈന്‍ മാപ്പിളപാട്ട് മത്സരത്തില്‍ വിജയികളായ റിനാദ് പി, നിദ ഇഷ്്‌ന, ബിന്‍ഷ പി, അബ്ഷര്‍ കിളിയമണ്ണില്‍, മിഷാല്‍ എം എന്നവര്‍ക്കും കോവിഡ് ഗാനരചനക്ക് ഈണം നല്‍കല്‍ മത്സരമായ ഈണം നല്‍കാം പാട്ടുപാടം മത്സരത്തില്‍ വിജയികളായ ഇശ്്മ ഫാത്തിമ , ഷംന റാസിമ വേങ്ങര, സംസ്ഥാന കലോത്സവ വിജയികളായ നിസ്്ബ ഹമീദ്, സുഹാന റഫീഖ്, റഷീദ് പരപ്പനങ്ങാടി, അപര്‍ണ്ണ അനിരുദ്ധന്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. പ്രോഗ്രാം കോ. ഓര്‍ഡിനേറ്റര്‍ ഡോ. നംഷാദ് സ്വാഗതവും ഹമീദ് എന്‍ നന്ദിയും പറഞ്ഞു. ് തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മെഹ്ഫില്‍ കി രാത്ത് അരങ്ങേറി.