നിയമസഭ പ്രാതിനിധ്യം വേണം : വിശ്വകര്‍മ്മ മഹാസഭ

മലപ്പുറം : കേരളത്തിലെ 12 ശതമാനത്തോളം ജനസംഖ്യയുള്ള വിശ്വകര്‍മ്മ സമുദായത്തിന് നിയമസഭാ പ്രാതിനിധ്യം നല്‍കാന്‍ ഭരണ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍ ആവശ്യപ്പെട്ടു. മഹാരോഷ്ഗ്നി പദയാത്രയിലെ ജില്ലയിലെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വകര്‍മ്മ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ അനുവദിക്കുക, വിശ്വകര്‍മ്മ വിദ്യാര്‍ത്ഥികള്‍ക്ക് ഒ ഇ സി ആനുകൂല്യം നല്‍കുക, ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കുക, പി എസ് സി സംവരണത്തിലെ റൊട്ടേഷന്‍ അപാകത പരിഹരിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പദയാത്ര. യൂണിയന്‍ ഭാരവാഹികളായ ഇ കെ പ്രസാദ്, എം പി മണി, ബാലന്‍ ഏര്‍ക്കര, ഗോപാലന്‍ പാലൂര്‍, ശ്രീനിവാസന്‍, രാജേന്ദ്ര പ്രസാദ്, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.