Shobika

ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.

സഹയാത്രികക്ക് പരിക്ക്.

വെളിയംകോട്: താവളക്കുളം പതിനാറാം കോളനി സ്വദേശി കരിയാംപറമ്പിൽ രവീന്ദ്രൻ(60) എന്നവരാണ് മരണപ്പെട്ടത്. സഹയാത്രികയും, മകളുമായ കരിയാംപറമ്പിൽ ലതിക(30) എന്നവരെ പരിക്കുകളോടെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ, തെക്കേമദ്രസ്സ പരിസരത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഡയാലിസിനായി ചൂണ്ടൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ.

1 st paragraph

അപകടം നടന്നയുടൻ തന്നെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരെത്തി ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രൻ മരണപ്പെട്ടിരുന്നു.

2nd paragraph

ചാവക്കാട് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ട നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും..