മുസ്‌ലിം ലീഗ് പുനർചിന്ത നടത്തണം : മുസ്തഫ കൊമ്മേരി

കൊടുവള്ളി: സംഘ്പരിവാർ ഫാഷിസത്തെ എതിർക്കാൻ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിനു നൽകുന്ന പിന്തുണയിൽ പുനർചിന്ത നടത്തണമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കൊടുവള്ളി മണ്ഡലം കമ്മിറ്റി മാർച്ച് 1 മുതൽ 6 വരെ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താകമാനം ന്യൂനപക്ഷങ്ങൾ രാവും പകലും അദ്ധ്വാനിച്ചു വിജയിപ്പിച്ച നിരവധി കോൺഗ്രസ് എം.പിമാരും എംഎൽഎമാരും ഇന്ന് ബിജെപിയിലാണ്. പ്രതീക്ഷ നഷ്ട്ടപ്പെട്ട യുഡിഎഫിനും എൽ ഡി എഫിനും , ജനവിരുദ്ധ എൻ.ഡിഎക്കും ബദലാവാൻ മറ്റ് മതേതര കക്ഷികൾ യോജിക്കണം. കൊടുവള്ളിയിലെ വ്യക്തി താൽപര്യ രാഷ്ട്രീയത്തിനു പകരം രാജ്യത്തിൻറെ നൻമക്കായി എസ് ഡി പി ഐക്ക് വോട്ടുകൾ നൽകണമെന്നും മുസ്തഫ കൊമ്മേരി അഭ്യർത്ഥിച്ചു. രാവിലെ ഓമശ്ശേരിയിൽ നിന്നാരംഭിച്ച ആറാം ദിന യാത്ര അമ്പലക്കണ്ടി, നടമ്മൽ പൊയിൽ, പുത്തൂർ, വെളിമണ്ണ, കൂടത്തായി, കട്ടിപ്പാറ, വെട്ടി ഒഴിഞ്ഞ തോട്ടം, വടക്ക് മുറി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കോളിക്കലിൽ സമാപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പിടി അഹമ്മദ്, ജാഫർ പരപ്പൻപൊയിൽ, സിദ്ധീഖ് കരുവം പൊയിൽ, ഇ. നാസർ, ഒ.എം.സിദ്ധീഖ്, റാസിഖ് വെളിമണ്ണ, റഹീം ഓമശ്ശേരി, മുസ്തഫ കൂടത്തായി, ഫസൽ പുളിയറക്കൽ, ഹമീദലി കോളിക്കൽ, സിദ്ധീഖ് ഈർപ്പോണ, സിദ്ധീഖ് കാരാടി നേതൃത്വം നൽകി