പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിക്ക് വയറ് വേദനയെ തുടർന്ന് പുത്തനത്താണിയിൽ ഡോക്ടറെ കാണിക്കാൻ അമ്മയുടെ കൂടെ എത്തിയതായിരുന്നു.

കൽപകഞ്ചേരി: പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി തവളംചിനയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി തെങ്ങ് വിള വീട്ടിൽ ശശീധരൻ (47) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് വയറ് വേദനയെ തുടർന്ന് പുത്തനത്താണിയിൽ ഡോക്ടറെ കാണിക്കാൻ അമ്മയുടെ കൂടെ എത്തിയതായിരുന്നു.


സംശയം തോന്നിയ ഡോക്ടർ കൽപകഞ്ചേരി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.ശശിധരൻ്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ളതാണ് 14 കാരി. പ്രതിയെ കോടതിയിൽ ഹാജരാക്കി.