Fincat

ബാങ്ക് പ്രസിഡൻ്റിന് നേരെ അക്രമണം

തിരൂർ: ചെറിയമുണ്ടം സർവീസ് ബാങ്ക് പ്രസിഡന്റും, ചെറിയമുണ്ടം പഞ്ചായത്ത്  മുസ് ലിം ലീഗ് സെക്രട്ടറിയുമായ കെ.എം ചേക്കുവിന് നേരെ അക്രമം. സി.പി.എം പ്രവർത്തകനാണ് ആക്രമിച്ചതെന്ന് ചേക്കു പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം കുറുക്കോളിൽ  വെച്ചാണ് അക്രമണമുണ്ടായത്.

1 st paragraph

യാതൊരു പ്രകോപനവുമില്ലാതെയാണ് സി.പി.എം പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ജാക്കിയെടുത്ത് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. ചേക്കുവിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.കൽപകഞ്ചേരി പോലീസിൽ പരാതി നൽകി.