സ്ഥാനാർഥി‌ പട്ടിക രണ്ട് ദിവസത്തിനകം: വിജയരാഘവന്‍

മലപ്പുറം: സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയിലെ ആകാംക്ഷയും ആശങ്കയും രണ്ടുദിവസംകൊണ്ട് തീരുമെന്ന് എൽഡിഎഫ് കൺവീനറും സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവന്‍. ചർച്ചകൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎമ്മിന് ആശങ്കകളില്ല. ചിലയിടങ്ങളിൽ ഉയർന്നുവരുന്ന എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.