നിർഭാഗ്യകരമായ വഴിവിട്ട നീക്കങ്ങൾ ഉണ്ടായി അത് പരിഹരിക്കും അതിനുള്ള കരുത്ത് പൊന്നാനിയിലെ പാർട്ടിക്ക് ഉണ്ട് പി. ശ്രീരാമകൃഷ്ണൻ

തെറ്റ് പറ്റിയ സഖാക്കളുടെ ഭാഗത്ത് നിന്ന് തിരുത്തലുകൾ ഉണ്ടാകും പി നന്ദകുമാർ തൻ്റെ നോമിനി ആണെന്ന വാദം തെറ്റാണ്

പൊന്നാനി: എല്‍ഡിഎഫിന്റെ രണ്ട് ടേം വ്യവസ്ഥ മൂലം പൊന്നാനിയില്‍ സീറ്റ് നഷ്ടപ്പെട്ടതിനുശേഷം പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വ്യക്തി താല്‍പ്പര്യത്തേക്കാള്‍ വലുതാണ് സംഘടനയുടെ താല്‍പ്പര്യമെന്ന് സ്പീക്കര്‍ പറഞ്ഞു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനുപിന്നാലെയായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം. പൊന്നാനിയില്‍ ഇത്തവണ പി നന്ദകുമാറാണ് ഇടതുസ്ഥാനാര്‍ഥി.

പൊന്നാനിയിലെ പ്രതിഷേധങ്ങള്‍ എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനായി പൊന്നാനിയില്‍ നാളെ മുതല്‍ വലിയ പ്രകടനങ്ങള്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊന്നാനിയില്‍ പ്രദേശിക സിപിഐഎം പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധത്തെ വകവെക്കാതെ പി നന്ദകുമാറിനെത്തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദകുമാറിന് പിന്തുണ അഭ്യര്‍ത്ഥിച്ച് ടിഎം സിദ്ധിഖ് രംഗത്തെത്തി.

പാര്‍ട്ടിയില്ലെങ്കില്‍, ടിഎം സിദ്ധീഖ് എന്ന താനില്ല. വ്യക്തികളല്ല, പാര്‍ട്ടിയും പാര്‍ട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അത് തിരിച്ചറിയാനും ഉള്‍കൊള്ളാനും എല്ലാ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും തയ്യാറാവണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

‘പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്. ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏറെ സംഭാവനകള്‍ ചെയ്ത, അത് സംരക്ഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് സിപിഐഎം. ഒരു മത വര്‍ഗ്ഗീയ ശക്തിയും പൊന്നാനിയില്‍ നിലയുറപ്പിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് പൊന്നാനിയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍. കേവലമായ രാഷ്ട്രീയ വൈകാരിക പ്രകടനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നീചവും ക്രൂരവുമാണ്’, ടിഎം സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ചുവടുപിടിച്ച് പൊന്നാനിയില്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ പാര്‍ട്ടി സ്‌നേഹികളുടെ വികാര പ്രകടനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിച്ച് വലതുപക്ഷ ശക്തികള്‍ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്. ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏറെ സംഭാവനകള്‍ ചെയ്ത, അത് സംരക്ഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് സിപിഐഎം. ഒരു മത വര്‍ഗ്ഗീയ ശക്തിയും പൊന്നാനിയില്‍ നിലയുറപ്പിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് പൊന്നാനിയിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍. കേവലമായ രാഷ്ട്രീയ വൈകാരിക പ്രകടനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നീചവും ക്രൂരവുമാണെന്നും അദ്ദേഹം പറഞ്ഞു.