ജെ സി ഐ വളാഞ്ചേരി വീൽ ചെയർ നൽകി

വളാഞ്ചേരി: ജെ സി ഐ വളാഞ്ചേരി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി പോളിയോ ബാധിച്ചു കിടപ്പിലായ കൊടുമുടി പ്രദേശത്തെ ഒരു സ്ത്രീക്ക് വീൽ ചെയർ നൽകി.

ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ. ഹാരിസ് കെ ടി കൈമാറി. ചടങ്ങിൽ സുൽഫി മാസ്റ്റർ, നൗഷാദ് പി വി, ഫിറോസ് ടി കെ എന്നിവർ പങ്കെടുത്തു.