മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ലോക്സഭാ എംപി സ്ഥാനം രാജിവെച്ചുവന്ന കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലം കൂടിയാണ് വേങ്ങര.

സിപിഐ(എം) കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവുമാണ് ജിജി. കൊണ്ടോട്ടി എടവണ്ണപ്പാറ സ്വദേശിനിയും 31 കാരിയുമായ ജിജി കന്നിയങ്കത്തിനാണ് ഇറങ്ങുന്നത്.

 

2010 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്തതിൻ്റെ ഭാഗമായി രണ്ടു തവണയായി 16 ദിവസത്തെ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. സസ്യ ശാസ്ത്രത്തില്‍ മഞ്ചേരി എന്‍എസ്എസ് കോളേജില്‍ നിന്നും ബിരുദവും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ജിജി ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്.

ബിഎഡും നേടിയിട്ടുണ്ട്. എടവണ്ണപ്പാറ മണ്ണാടിയില്‍ സുകുമാരൻ്റെയും പ്രഭയുടേയും മകളാണ്. ഭര്‍ത്താവ് സജിത് സോമന്‍ പെരുമ്പാവൂര്‍ ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ ചരിത്ര വിഭാഗം അസി. പ്രൊഫസറാണ്. മകന്‍: സാല്‍വിൻ സിത്താല്‍.