ബ്ലെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുറന്നു പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി: സാമൂഹിക സേവനത്തിനും നാടിൻറെ നന്മയ്ക്കുമായി വളാഞ്ചേരി ചങ്ങമ്പള്ളി റോഡിൽ ബ്ലെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുറന്നു പ്രവർത്തനം ആരംഭിച്ചു.

ക്ലബ്ബിന്റെ ഉദ്ഘാടനം എൻ എ എം.കെ ചെയർമാൻ എൻഎ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വളാഞ്ചേരി നഗരസഭാ കൗൺസിൽ അംഗം അബ്ബാസ്, ഗോപി ചിറക്കൽ, കണ്ണൻ ചിറക്കൽ, ജംഷാദ് വളഞ്ചേരി എന്നിവർ പങ്കെടുത്തു സംസാരിച്ചു.