നേമത്ത് ശക്തനായ സ്ഥാനാര്‍ഥി വരും മുല്ലപ്പള്ളി

എവിടെ മത്സരിച്ചാലും ജയിക്കുന്ന സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടി; മുല്ലപ്പള്ളിയുടെ മറുപടി

നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം തങ്ങള്‍ക്ക് അഭിമാന പോരാട്ടം നടക്കുന്ന സ്ഥലമാണെന്നും അതിനാല്‍ തന്നെ അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്ന് കെ.പി.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും മികച്ച ജനസമ്മതിയുള്ള, സ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയൊയാരിക്കും നേമത്ത് മത്സരിപ്പിക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

ഉമ്മന്‍ചാണ്ടിയാകുമോ നേമത്തെ സ്ഥാനാര്‍ഥിയെന്ന മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തിന് എവിടെ മത്സരിച്ചാലും ജയിക്കുന്ന സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ചാണ്ടിയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

 

ലിസ്റ്റ് തയ്യാറായാല്‍ ഇന്ന് രാത്രിയോ ഇല്ലെങ്കില്‍ നാളെ രിവിലെയോ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്നും പുതുപ്പള്ളിയോടാണ് താത്പര്യമെന്നും പുതുപ്പള്ളി വിട്ട് ഇന്നുവരെ താന്‍ ചിന്തിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.