ഡോ: അബ്ദുൽ ജബ്ബാർ അഹമ്മദിന് ഇന്നവേഷൻ പുരസ്കാരം.

തിരൂർ: ഇന്നവേഷൻ ആന്റ് റിസർച്ച് സൊസൈറ്റിയുടെ 2020-21 ലെ ഇന്നവേഷൻ എക്സലൻസ് അവാർഡിന് സാഗി സംസ്ഥാന നോഡൽ ഓഫീസറും റീബൂട്ട് കേരള ഹാക്കത്തോൺ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ: അബ്ദുൽ ജബ്ബാർ അഹമദിനെ തെരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ ഇന്നവേഷൻ പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ റീബൂട്ട് കേരള , പോളി ഹാക് അഗ്രി ഹാക് മുതലായ ഹാക്കത്തോണുകൾ ഫലപ്രദമായി സംഘടിപ്പിച്ചതിനാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. മാർച്ച് 3ാം വാരം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

മലപ്പുറം ജില്ലയിലെ തിരൂർ കൂട്ടായി സ്വദേശിയായ അബ്ദുൽ ജബ്ബാർ അഹമ്മദ് ചേളാരി ഗവ. പോളിടെക്നിക് കോളേജ് അധ്യാപകനാണ്.