ശിവരാത്രി ആഘോഷിച്ചു

എടയൂർ : ശ്രീ പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാലത്ത് വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ വിഷ്ണു നമ്പൂതിരിപ്പാട് അവർകളുടെ കാർമികത്വത്തിൽ നവകം പഞ്ചഗവ്യം തുടങ്ങിയ വിശേഷാൽപൂജകൾ നടന്നു. വൈകിട്ട് നടന്ന നിറമാലയോടു കൂടി നടത്തിയ ദീപാരാധനക്ക് ശേഷം ആയിരത്തൊന്ന് ദീപ സമർപ്പണവും നടന്നു. തുടർന്ന് ഭക്തജനങ്ങളുടെ ശയനപ്രദക്ഷിണവും അത്താഴപൂജയും ഉണ്ടായി. പൂജാദി കർമ്മങ്ങൾക്ക് മേൽശാന്തി ശ്രീ രാമചന്ദ്രൻ പുതുമനമഠം , ശാന്തി സന്ദീപ് ശാസ്ത്രികൾ എന്നിവർ നേതൃത്വം നൽകി. ദീപാലങ്കാരത്തിനും ശയന പ്രദക്ഷിണത്തിനും ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു.

തുടർന്ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ തിരുവാതിരക്കളിയും നൃത്തനൃത്യങ്ങ ഭക്തി ഗാനമേളയും ഉണ്ടായി. പരിപാടികൾക്ക് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കെ വേണുഗോപാൽ , ക്ഷേത്രകമ്മറ്റി ഭാരവാഹികളായ പ്രസിഡണ്ട് കെ പി വേലായുധൻ, വൈസ് പ്രസിഡണ്ട് കെ വി മണികണ്ഠൻ , കെ മണികണ്ഠൻ, രതീഷ് പാറപ്പുറത്ത്, ബിജു അത്തിപ്പറ്റ, എന്നിവർ നേതൃത്വം നൽകി.