ബൂത്ത് പ്രസിഡന്റ് സ് മീറ്റ് നടത്തി.

മലപ്പുറം. നിയമസഭാ തെരെഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജമാക്കുന്നതിന് വേണ്ടി മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റ് മാർക്ക് പ്രസിഡന്റ സ് മീറ്റ് ശിൽപശാല സംഘടിപ്പിച്ചു.

മലപ്പുറം ഡി സി സി യിലെ പ്രത്യേകം സജ്ജമാക്കിയ ഹാളിൽ വർത്തമാന കാല ഇന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്‌തി എന്ന വിഷയത്തിൽ ക്ലാസ് . ലീഡർഷിപ്പ് ട്രൈനിങ്ങ് . മോട്ടിവേഷൻ ക്ലാസ് . സംഘടനാ ചർച്ചകൾ . ജനപ്രതിനിധികൾക്കുള്ള സ്വീകരണവും മീറ്റിൽ സംഘടിപ്പിച്ചു.

പ്രസിഡന്റ് മീറ്റ് കെ പി സി സി സെക്രട്ടറി പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം കെ മുഹസിൻ അദ്ധ്യക്ഷത വഹിച്ചു. ടി എ റഫീഖ് സ്വാഗതവും പി പി റഷീദ് നന്ദിയും പറഞ്ഞു.

പിന്നീട് നടന്ന സെഷനിൽ ജെസിഐ ട്രൈനർ അഷ്റഫ് രാങ്ങാട്ടൂർ നേതാക്കൾക്ക് പരിശീലനം നൽകി . മനോജ് അധികാരത്ത് . ജോജോ മാത്യു . കെ എ സുന്ദരൻ. എന്നിവർ എന്നിവർ പ്രസംഗിച്ചു. തുടർന്ന നടന്ന സംഘടനാ ചർച്ചകൾക്ക് അഡ്വ. സി എച്ച് ശമീം നേതൃത്വം നൽകി. ടി ജെ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. പി എം ജാഫർ . മനാഫ് പന്തലൂർ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ഡി സി സി സെക്രട്ടറി സക്കീർ പുല്ലാര ഉദ്‌ഘാടനം ചെയ്‌തു. എം കെ മുഹസിൻ അദ്ധ്യക്ഷത വഹിച്ചു. മുജീബ് ആനക്കയം. എം മമ്മു . കെ പ്രഭാകരൻ . പി കെ നൗഷാദ് . എന്നിവർ പ്രസംഗിച്ചു. സമീർ മുണ്ടു പറമ്പ് സ്വാഗതവും കെ പി നാസർ നന്ദിയും പറഞ്ഞു.