തിരൂരങ്ങാടിയിൽ സി.പി.ഐ സ്ഥാനാർഥി അജിത് കൊളാടിയെ പിൻവലിച്ച് നിയാസ് പുളിക്കലകത്തിനെ കളത്തിലിറക്കാൻ ആലോചന

വിഷയം ചർച്ച ചെയ്യാൻ  സി.പി.ഐ ജില്ല എക്സിക്യുട്ടീവ് യോഗം ഇന്നുചേരും

മലപ്പുറം തിരൂരങ്ങാടിയിൽ സി.പി.ഐ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് പകരം നിയാസ് പുളിക്കലകത്തിനെ മൽസരിപ്പിക്കാൻ ആലോചന. സി.പി.ഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി അജിത് കൊളാടിയെ പിൻവലിച്ച് പകരം സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്തിനെ കളത്തിലിറക്കാനാണ് ആലോചന.

ലീഗിന്റെ ശക്തികേന്ദ്രമായ തിരൂരങ്ങാടിയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിയാസിന് മുന്നേറ്റം നടത്താൻ കഴിഞ്ഞിരുന്നു. അന്ന് ആറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ. അബ്ദുറബ്ബ് വിജയിച്ചത്.

മണ്ഡലത്തിൽ കെ.പി.എ മജീദിനെ  സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പി.എം.എ സലാമിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ  സി.പി.ഐ ജില്ല എക്സിക്യുട്ടീവ് യോഗം ഇന്നുചേരും