Fincat

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 4200 രൂപയും ഒരു പവന് 33,600 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ടുദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. വെള്ളിയാഴ്ച ഒരു ഗ്രാമിന് 4185 രൂപയും ഒരു പവനു 33,480 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച സ്വർണവില ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച സ്വർണ വില കൂടിയിരുന്നു. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ബുധനാഴ്ച കൂടിയത്. എന്നാൽ, ചൊവ്വാഴ്ച ഒരു ഗ്രാമിന് 35 രൂപയും ഒരു പവന് 280 രൂപയും കുറഞ്ഞിരുന്നു. 

1 st paragraph

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,725.98 ഡോളറായി കുറഞ്ഞു. തുടർച്ചയായ നാലു​ ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ വിലയിൽ മർച്ച് ആറിന് വർധനവുണ്ടായി. മാർച്ച്​ ഒന്നിന്​ സ്വർണവില ഗ്രാമിന്​ 4305 രൂപയായിരുന്നു. പിന്നീട്​ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് ഉണ്ടായതിന് ശേഷമാണ്​ വീണ്ടും വില വർധിച്ചത്. ആഗോള വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്.