വന്‍ മയക്കുമരുന്ന് വേട്ട; 721 എല്‍സ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തു

കൊച്ചി: വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.

സംഭവത്തില്‍ വടുതല സ്വദേശികളായ നാല് പേര്‍ പിടിയിലായി. നെവിന്‍ ഓസ്റ്റിന്‍, അമല്‍, അക്ഷയ്, ലെവിന്‍ ലോറന്‍സ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.