താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ താനൂർ ബിഡിഒ ജോസ് കുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രിക യാണ് സമർപ്പിച്ചിട്ടുള്ളത്.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ്ബാബു എന്നിവരും പത്രികാ സമർപ്പണ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

വി അബ്ദുറഹിമാൻ താനൂരിൽ പത്രിക സമർപ്പിക്കുന്നു.