ആവേശം അലതല്ലി ഡോ.കെ .ടി.ജലീലിൻ്റെ പര്യടന പരിപാടി തുടരുന്നു.

തവനൂർ മണ്ഡലം LDF സ്ഥാനാർത്ഥി ഡോ.കെ.ടി.ജലീൽ ഞായറാഴ്ച രാവിലെ വട്ടംകുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തികൊണ്ടിരിക്കുന്നത്.

 

.രാവിലെ കാലടിത്തറയിൽ നിന്നും ആരംഭിച്ച പര്യടനം കമ്പനി പടി , ഒട്ടും കുന്ന്, നെല്ലിശ്ശേരി, ചിറാഴികുന്ന്, കുറ്റിപാല, നീലിയാട്, പോടൂർ, തൈക്കാട്, പരിയാപുരം, എരുവപ്ര എന്നിവടങ്ങളിലെത്തി വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു.

ഉച്ചക്ക് ശേഷം പത്തോളം കേന്ദ്രങ്ങളിലാണ് സ്വീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. താൻ കഴിഞ്ഞ പത്ത് വർഷകാലമായി മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു

കൊണ്ടാണ് LDF സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ വോട്ടർമാരെ സമീപിക്കുന്നത്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപെടെ നിരവധി പേരാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്.