Fincat

ആവലാതികളും പരാതികളും പ്രവഹിക്കുന്നു: ഫിറോസ് കുന്നം പറമ്പിലിൻ്റെ പര്യടനം ജനസമ്പർക്ക പരിപാടിയായി മാറുന്നു.

എടപ്പാൾ: വീടില്ല …. സ്വന്തമായി ഭൂമിയില്ല ….രോഗങ്ങൾ ബാധിച്ചതിനാൽ ചികിത്സയ്ക്ക് മാർഗ്ഗങ്ങളില്ല… ഇത്തരം ആവലാതികൾ കേട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ തവനൂർ പഞ്ചായത്തിൽ പര്യടനം നടത്തിയത്.

1 st paragraph

എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾ കൂട്ടമായെത്തി ആവലാതികൾ നിരത്തിയപ്പോൾ സ്ഥാനാർത്ഥിയുടെ മറുപടി ഒറ്റവാക്കിലായിരുന്നു. നിങ്ങളാരും പ്രയാസപ്പെടേണ്ടതില്ല.ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.

2nd paragraph

രാവിലെ അയിങ്കലത്തു നിന്ന് പര്യടനം ആരംഭിച്ച് ഉച്ചയ്ക്ക രണ്ടു മണി വരെ തവനൂർ പഞ്ചായത്തിലായിരുന്നു പര്യടനം വെള്ളാഞ്ചേരിയിൽ യൂത്ത് സെൻ്റർ ഉദ്ഘാടനത്തിനെത്തിയപ്പോൾ കുട്ടികളും സ്ത്രീകളും ചേർന്ന് ഫിറോസിനെ വളഞ്ഞു.

വീടില്ലാത്ത ഞാൻ ഇ ടിഞ്ഞു പൊളിഞ്ഞ തറയിലാണ് കിടക്കുന്നതെന്ന് പറഞ്ഞ് ഒരു വൃദ്ധ കടന്നു വന്ന് കരയുകയായിരുന്നു.

മന്ത്രിയുടെ വീട്ടിൽ പല തവണ പോയിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നു പറഞ്ഞ വൃദ്ധയോട് ആശ്വാസവാക്ക് പറഞ്ഞ് സമാധാനിപ്പിച്ചു.