ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടായാൽ കേരളം ബംഗാളാവർത്തിക്കും: പി.കെ.കുഞാലിക്കുട്ടി

ഇടതുപക്ഷം ഭരിച്ച കാലമത്രയും വികസനത്തിന്റെ ഗ്രാഫ് താഴോട്ടെ പോയിട്ടുള്ളുവെന്നും, അത് ഉയർത്തിയത് യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര: ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടായാൽ കേരളം ബംഗാളാവർത്തിക്കുമെന്ന് പി.കെ.കുഞാലിക്കുട്ടി. വേങ്ങര നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച യുവാരവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് പൊതുപ്രവർത്തനം നടത്തുന്നത് സമൂഹത്തെ സമുദ്ധരിക്കാനുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വന്ന എല്ലാം രാഷ്ട്രീയ സംഘങ്ങളും ഐക്യ ജനാധിപത്യ മുന്നണിയൊഴികെ എല്ലാം നശിച്ചു.ബംഗാളിലെ ജനതയെ കഴുത്തറുത്ത സമൂഹമാണ് സി.പി.എമ്മ് എന്നും, ഇവരാണ് തുടർ ഭരണം കേരളത്തിൽ ചോദിക്കുന്നതെന്നും,

തുടർ ഭരണം കേരളത്തിൽ വീണ്ടും ഉണ്ടായാൽ ഇവരുടെ യതാർത്ഥ നിറം പുറത്ത് കാണിക്കും.കേരളത്തിലെ നാദാപുരത്തും, ത്രിക്കരിപ്പൂരിലും മൊക്കെ വർഗീയത സൃഷ്ടിച്ച് കേരളീയ ജനതയെ തമ്മിലടിക്കാനാണ് ഇവർ ശ്രമിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഇടതുപക്ഷത്തോട് പോരാടിയ പരിചയം തനിക്കുണ്ടെന്നും, വെറും അതിക്രമങ്ങൾ മാത്രമാണ് ഇടതുപക്ഷം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.. മധ്യ തിരുവിതാംകൂറിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പഞ്ചായത്ത് ഇലക്ഷൻ ഭാഗമായി വിഭാഗീയത സൃഷ്ടിച്ചതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതാദ്ധ്യക്ഷൻമാരെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ഏറെ ശ്രമം നടത്തി. ഇടതുപക്ഷം ഭരിച്ച കാലമത്രയും വികസനത്തിന്റെ ഗ്രാഫ് താഴോട്ടെ പോയിട്ടുള്ളുവെന്നും,

 

അത് ഉയർത്തിയത് യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇവർ സർവെ അനുകൂലമാക്കിയെന്നും ,കേവലം നൂറ്റിച്ചില്ലാനം ആളുകളെ ഒരോ നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത് ഒരു സർവ്വെ നടത്തിയിരിന്നു. അന്ന് ഈ സർവേ നടത്തിയവർരാഹുൽ ഗാന്ധി ടൈറ്റ്, ഫൈറ്റ് മത്സരമാണ് നേരിടുന്നതെന്നു പറഞ്ഞവർക്ക് വയനാട്ടിൽ കിട്ടിയ തിരിച്ചടിയായിരിക്കും നിയമസഭ ഇലക്ഷനിൽ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു..