സ്വർണം പിടികൂടി

കൊണ്ടോട്ടി: രണ്ട്‌ യാത്രക്കാരിൽനിന്നായി 1.13 കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് സ്വദേശികളായ മനാഫ്, ഷാഹുൽ എന്നിവരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. മനാഫ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 1.8 കിലോ സ്വർണവും ഷാഹുൽ ശരീരത്തിനകത്ത് കാപ്‌സ്യൂൾ രൂപത്തിലാക്കി 1,077 ഗ്രാം സ്വർണവുമാണ് കടത്തിക്കൊണ്ടുവന്നത്.

ഇരുവരും ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. അസി. കമ്മിഷണർ എ.കെ. സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, സി.പി. സബീഷ്, പ്രണേയ് കുമാർ, വി.ജെ. പൗലോസ്, പ്രേംപ്രകാശ് മീണ, ഇൻസ്പെക്ടർമാരായ ടി.എസ്. അഭിലാഷ്, കെ.കെ. പ്രിയ, ഹെഡ് ഹവീൽദാർ പി. മനോഹരൻ എന്നിവരാണ് സ്വർണം പിടികൂടിയത്.