സംഘർഷമുണ്ടാക്കാൻ ശ്രമം; നിറമരുതൂരിൽ പി കെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി തകർക്കപ്പെട്ടു
താനൂർ: താനൂർ നിയോജക മണ്ഡലം യുഡി എഫ് സ്ഥാനാർഥി പികെ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നിറമരുതൂർ പഞ്ചായത്തിൽ വ്യാപകമായി തകർക്കപ്പെട്ടു. മങ്ങാട്,
പഞ്ചായത്ത് ഓഫീസ് പരിസരം,
കുമാരൻ പടി, ഉണ്ണിയാൽ ഭാഗങ്ങളിലാണ് ഒറ്റ രാത്രികൊണ്ട് ബോർഡുകൾ തകർത്തത്. ബോർഡുകളിൽ നിന്ന് ഫിറോസിന്റെ തലയുടെ ഭാഗം പ്രത്യേകം വെട്ടിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം താനാളൂരിൽ യു ഡി എഫ് പ്രവർത്തകരെ സിപിഎം ഗുണ്ടകൾ അക്രമിച്ചിരുന്നു. സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം സാമൂഹ്യദ്രോഹ നടപടികളെന്ന് ആരോപണമുയർന്നിട്ടുണ്ട്.
പരാജയ ഭീതി പൂണ്ട സിപിഎം ഗുണ്ടാ സംഘങ്ങളാണ് ഇത്തരം സാമൂഹ്യ വിരുദ്ധ കാര്യങ്ങൾക്ക് പിന്നിൽ എന്ന് നിറമരുതൂർ പഞ്ചായത്ത് യു ഡി എഫ് കൺ വീനർ കെ.എം. നൗഫൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ മാതൃകയിൽ അക്രമ സഭവങ്ങൾ ഉണ്ടാക്കി അതിലൂടെ നുഴഞ്ഞു കയറാനുള്ള ഹീന ശ്രമമാണ് സിപിഎം പിന്തുടരുന്നത്. പികെ ഫിറോസിന്റെ വിജയഭേരിയെ വകഞ്ഞു മാറ്റാൻ ഇത്തരം ചെയ്തികൾ കൊണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തകർക്കപ്പെട്ട ബോർഡുക